ആയുർവേദം - ആരോഗ്യമാർഗം | കോഴിക്കോട് ആകാശവാണി നിലയത്തിൻ്റെയും കോട്ടയ്ക്കൽ ആര്യവൈ ദ്യശാലയുടെയും ഒരു സംയുക്ത പ്രസിദ്ധീകരണം
Product details
ആയുർവേദ ഉൽപ്പത്തി, ആയുർവേദം ഇന്നലെ, ഇന്ന്, നാളെ, ആയുർവേദത്തിൻ്റെ എട്ടംഗങ്ങൾ, ആയുർവേദ അടിസ്ഥാനതത്വങ്ങൾ, ശോധനം, ശമനം, പഞ്ചകർമ്മം, ഉഴിച്ചിൽ, പഥ്യം, ആഹാരം, കേരളീയചികിത്സ, മർമ്മവിജ്ഞാനം, വിഷചികിത്സ, ആയുർവേദത്തിലെ വിശേഷജ്ഞാനസമ്പാദനം, രസായനചികിത്സ, ഗർഭിണിചര്യ, പ്രസവാനന്തരചികിത്സ, ശിശുപരിപാലനം, സസ്യ, മൃഗ, പക്ഷി ചികിത്സകൾ ആയുർവേദത്തിൽ, ആയുർവേദചികിത്സ യിൽ ദ്രവ്യത്തിനുള്ള പങ്ക്, ഔഷധനിർമ്മാണ പ്രശ്‌നങ്ങൾ, പ്രതിവി ധികൾ, അസംസ്കൃത ഔഷധദ്രവ്യങ്ങളുടെ ലഭ്യത, സംഭരണം, ആയുർവേദ ഗവേഷണം, ആയുർവേദ വിദ്യാഭ്യാസം, പ്രസിദ്ധീകരണങ്ങൾ, ആയുർവേദ ഔഷധകല്‌പനകളുടെ കാലിക പരിഷ്കാരങ്ങൾ, സസ്യൗഷധകൃഷി പ്രശ്‌നങ്ങൾ പ്രതിവിധികൾ, ആയുർവേദചികിത്സ ആധുനിക കാലഘട്ടത്തിലെ സാധ്യതകളും പരിമിതികളും എന്നീ വൈവിദ്ധ്യ വിഷയങ്ങളെക്കുറിച്ചുള്ള ലേഖന ങ്ങൾ കോഴിക്കോട് ആകാശവാണിനിലയം കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സഹകരണത്തോടെ പ്രക്ഷേപണം ചെയ്തിരുന്നു. ആ പാഠപരമ്പരയുടെ ഗ്രന്ഥരൂപമാണിത്. കോട്ടയ്ക്കൽ ആര്യവൈ ദ്യശാലയിലെ ഡോക്റ്റർമാരാണ് ഈ ആയുർവേദപാഠപരമ്പര തയ്യാ റാക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് ആയുർവേദത്തിലുള്ള അറിവ് പകർന്നുകൊടുക്കുന്നവയാണിതൊക്കെ.